
ഇരിങ്ങാലക്കുട: സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ “അച്ഛൻ ” എന്ന ഫോട്ടോ സ്റ്റോറി ഹൃസ്വ ചിത്രമാകുന്നു. ദീപു ബാലകൃഷ്ണനാണ് ഈ ഹൃസ്വ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിക്കുന്നത് , അച്ഛൻ
എന്ന ഫോട്ടോ സ്റ്റോറിയുടെ ആശയവും ക്യാമറയും കൈകാര്യം ചെയ്തിരിക്കുന്നത് ശ്യാം സത്യനാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് 31ചിത്രങ്ങൾ കോർത്തിണക്കി “അച്ഛൻ ” എന്ന ഫോട്ടോ സ്റ്റോറി പുറത്തിറങ്ങിയത്. നവമാധ്യങ്ങളിൽ ഇത് വലിയ രീതിയിൽ വൈറലാവുകയും ചെയ്തിരുന്നു.
അമ്മയുടെ മരണത്തിനു ശേഷം അച്ഛന്റെ സംരക്ഷണത്തിൽ വളരുന്ന മകൾ. സമൂഹത്തിൽ നിന്നും അവൾക്ക് അനുഭവിക്കേണ്ടി വന്ന ഒരു ദുരനുഭവത്തിൽ അവളാകെ തകർന്നു പോവുന്നു.. മകളെ ഉപദ്രവിച്ചവനെ സമൂഹത്തിൽ നിന്നും ഇല്ലായ്മ ചെയ്യുകയും.. അവളെ ആ സങ്കടത്തിൽ നിന്നും അതിജീവിക്കാൻ പ്രാപ്തയാക്കുകയും ചെയ്യുന്ന അച്ഛൻ..മകളുടെ പഴയ ആ സന്തോഷം തിരിച്ചെടുക്കുകയും തന്റെ ഉള്ളിലെ ശക്തി തിരിച്ചറിയാൻ മകൾ ഭദ്രയെ ശക്തിപ്പെടുത്തുന്നതുമാണ് ഇതിന്റെ കഥ.
Direction- Deepu Balakrishnan
Screenplay,
Dialogue- Deepu Balakrishnan, Dipu Jayaraman, Sanil sathyan.
Story idea & DOP- Syam sathyan.
Music Director- Rakesh kesavan.
Editing- Abilash Babu.
Art directors- Jery George, George nidhin paul.
Associate Director- Dipu Jayaraman.
Colorist- Selvin Varghese
Sound Mix- Prasanth K.S, Aashik.
Design- Robin Raphel.
Assistant Director- Krishna Mohan. തുടങ്ങിയവരാണ് ഈ ചിത്രത്തിന് പുറകിൽ പ്രവൃത്തിക്കുന്നത്.
![]() ജിത്തു ചന്ദ്രൻ, ദീപു ബാലകൃഷ്ണൻ, പ്രാർത്ഥന ദീപു എന്നിവരാണ്
ഇതിലെ 3 പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രം അടുത്തയാഴ്ച റിലീസ് ചെയ്യും.
|
|
|