ബോധവല്‍ക്കരണ ക്ലാസ്സും ഡോക്യൂമെന്ററി പ്രദര്ശനവും സംഘടിപ്പിച്ചു


ഇരിഞ്ഞാലക്കുട: തൃശ്ശൂർ ആന്റി ഹ്യുമൻ ട്രാഫിക്കിങ ക്ലബിന്റെ ആഭിമുഖ്യത്തിൽ ഇരിഞ്ഞാലക്കുട സെന്റ്.ജോസഫ്സ് കോളേജ് ആന്റി ഹ്യൂമന്‍ ട്രാഫിക്കിങ യൂണിറ്റ് സാമുഹ്യ പ്രവര്‍ത്തന വിഭാഗം വിദ്യാര്‍ത്ഥിനികള്‍ ഇരിഞ്ഞാലക്കുട ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർസെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക്  ബോധവല്‍ക്കരണ ക്ലാസ്സും, ഡോക്യൂമെന്ററി പ്രദര്ശനവും, ചോദ്യാവലി മുഖേന വിവരശേഖരണവും സംഘടിപ്പിച്ചു.

DCPU റെസ്ക്യൂ ഓഫീസറായ അഖിൽ തൃശ്ശൂര്‍ ATHC സദ്ധന്നസേവികയായ കുമാരി അയനയും പരിപാടിയിൽ പങ്കെടുത്തു. കോളേജ് തലത്തില്‍ ആന്റി ഹ്യൂമൻ  ട്രാഫിക്കിങ  ക്ലബ് പ്രസിഡന്റായി കുമാരി അനഘ ഇ. പി. നെയും വൈസ് പ്രസിഡന്റായി കുമാരി ശ്രുതി എസ് നെയും സെക്രട്ടറിയായി കുമാരി ജിയോൾ ജോയ്നെയും ജോയിന്റ് സെക്രട്ടറിയായി എയ്ഞ്ചൽ മേരി ജോണിനെയും ട്രഷററായി ഐശ്വര്യ ലക്ഷ്മി യെയും, കുമാരി സ്മേര വര്‍ഗീസ്, കുമാരി അപൂര്‍വ സച്ചിദാനന്ദൻ, എയ്ഞ്ചൽ മരിയ പി.ബി , ഹരിത സത്യന്‍ എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും  തിരഞ്ഞെടുത്തു.