എം.കെ. നിസ്രിക്ക് ഒന്നാം റാങ്ക്.


വള്ളിവട്ടം: കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ മാസ് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസം ഡിഗ്രിയിൽ പടിഞ്ഞാറെ വെമ്പല്ലൂർ എം.ഇ.എസ്.അസ്മാബി കോളേജിലെ വിദ്യാർത്ഥിനി എം.കെ.നിസ്രി ഒന്നാം റാങ്ക് കരസ്ഥമാക്കി.

വള്ളിവട്ടം മന്തുരുത്തി കബീറിന്റെ മകളായ നിസ്രി പത്താംതരം വരെ കരൂപ്പടന്ന ഗവ.ഹൈസ്കൂളിലും പ്ലസ്ടുവിന് ഇരിങ്ങാലക്കുട ഗവ.ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലുമാണ് പഠിച്ചത്.

ഇപ്പോൾ കാക്കനാട് കേരള മീഡിയ അക്കാദമിയിൽ ടെലിവിഷൻ ജേർണലിസം പഠിയ്ക്കുന്നു.

കഴിഞ്ഞ ദിവസം കോളേജിൽ നടന്ന
ചടങ്ങിൽ മന്ത്രി കെ.ടി.ജലീൽ നിസ്രിക്ക് ഉപഹാരം നൽകി ആദരിച്ചു.