സഹൃദയയില്‍ കരിയര്‍ ഗൈഡന്‍സ് സെമിനാറും മാതൃകാ എന്‍ട്രന്‍സ് പരീക്ഷയും നടത്തി


കൊടകര: സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ കരിയര്‍ ഗൈഡന്‍സ് സെമിനാറും മാതൃകാ എന്‍ട്രന്‍സ് പരീക്ഷയും നടത്തി.സഹൃദയ എക്സി.ഡയറക്ടര്‍ ഫാ.ജോര്‍ജ് പാറേമാന്‍ ഉദ്ഘാടനം ചെയ്തു.

പ്ലസ്ടു കഴിഞ്ഞ് ഉപരി പഠനത്തിലെ സാധ്യതകളെപ്പറ്റിയും വിവിധ കോഴ്‌സുകളെപ്പറ്റിയും വിദ്യാര്‍ത്ഥികളില്‍ അവബോധമുണ്ടാക്കിയ കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ ശ്രദ്ധേയമായി.കരിയര്‍ വിദഗ്ധന്‍ മനോജ് അശോക് കുമാര്‍ സെമിനാര്‍ നയിച്ചു.

കോളേജിന്റെ  സ്ഥാപക ചെയര്‍മാനായ മാര്‍ ജെയിംസ് പഴയാറ്റില്‍ പിതാവിന്റെ ബഹുമാനാര്‍ത്ഥം പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കായി മോഡല്‍ എഞ്ചിനീയറിംഗ് എന്‍ട്രന്‍സ് പരീക്ഷ നടത്തി.പരീക്ഷയില്‍ ആദ്യത്തെ അഞ്ച് റാങ്കുകാര്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും നല്കും.

വിവിധ സ്‌കൂളുകളില്‍ നിന്നായി ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.ഡോ. വിഷ്ണുരാജന്‍,ഫാ. ജിനോജ് കോലഞ്ചേരി,രൂപത കെ.സി.എസ്.എല്‍. ഡയറക്ടര്‍ ഫാ.ജോജോ തൊടുപറമ്പന്‍,ഫാ. ബിബിന്‍ കളമ്പാടന്‍,സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് പ്രൊഫഷണല്‍ ഡീന്‍ പ്രൊഫ. വി.ജി. തോമസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.