പ്രതിഭോത്സവം 2019 സംഘടിപ്പിച്ചു.


എടതിരിഞ്ഞി: എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിൽ പ്രതിഭോത്സവം 2019 ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. എ.ഇ.ഒ അബ്ദുൾ റസാഖ്.ഇ മുഖ്യാതിഥിയായിരുന്നു.

മാനേജർ ഭരതൻ കണ്ടേങ്കാട്ടിൽ അധ്യക്ഷനായി. ഹെഡ്മാസ്റ്റർ പി.ജി. സാജൻ സ്വാഗതം പറഞ്ഞു. കലാകായിക അക്കാദമിക രംഗങ്ങളിൽ മികവ് പുലർത്തിയ വിദ്യാർത്ഥികൾക്കുള്ള സമ്മാനദാനം എ.ഇ.ഒ.  നിർവഹിച്ചു. കായിക മത്സരങ്ങൾക്ക് വിദ്യാർത്ഥികളെ പ്രാപ്തരാക്കിയ പരിശീലകരെ ചടങ്ങിൽ ആദരിച്ചു.

പടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  സി.എസ്. സുധൻ, വാർഡ് മെമ്പർമാരായ കെ.പി. കണ്ണൻ, ബിനോയ് കോലാന്ത്ര, വെള്ളാങ്ങല്ലൂർ ബി.പി.ഒ. പ്രസീത,  പ്രിൻസിപ്പാൾ കെ.എ. സീമ, സമാജം സെക്രട്ടറി ദിനചന്ദ്രൻ കോപ്പുള്ളിപറമ്പിൽ, സമാജം ഭരണ സമിതി അംഗങ്ങൾ, പി.ടി.എ അംഗങ്ങൾ തുടങ്ങിയവർ സംബന്ധിച്ചു