‘ഞാനും എന്റെ ഉണ്ണിക്കുട്ടനും’ പുസ്തകം പ്രകാശനം ചെയ്തു


കൊടകര: അമ്മയും മകനും തമ്മിലുള്ള തീവ്രമായ ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ‘ഞാനും എന്റെ ഉണ്ണിക്കുട്ടനും ‘ പ്രകാശനം ചെയ്തു.തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ കൃഷി മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഡോ.എം. കൃഷ്ണന്‍ നമ്പൂതിരിക്ക് നല്കിയാണ് പുസ്തകം പ്രകാശനം ചെയ്തത്.

കാര്‍ട്ടൂണുകളുടേയും മൊബൈലിന്റേയും ജങ്ക് ഫുഡ്ഡിന്റേയും ഈ ലോകത്ത് നിന്ന് നല്ല ചിന്തകളും,നന്മകളും ആരോഗ്യവുമുള്ള മനുഷ്യനാക്കി മകനെ മാറ്റുന്നതിനുള്ള ഒരമ്മയുടെ നിതാന്ത പരിശ്രമമാണ് ഈ പുസ്തകത്തിന്റെ ഇതി വൃത്തം.കൊടകര സഹൃദയ എന്‍ജിനീയറിംഗ് കോളേജിലെ ബയോടെക്‌നോളജി വിഭാഗം അധ്യാപിക ഡോ.മിഥില പത്മന്‍ ആണ് കഥാകൃത്ത്.

ചടങ്ങില്‍ ഹരിതം ബുക്‌സ് ചീഫ് എഡിറ്റര്‍ പ്രതാപന്‍ തായാട്ട്,അജിതന്‍ മേനോത്ത്,സഹൃദയ ഡയറക്ടര്‍ ഡോ.എലിസബത്ത് ഏല്യാസ്,ഡോ.അമ്പിളി മെച്ചൂര്‍,ഡോ.മിഥില പത്മന്‍,സലീഷ്,ജലജ പത്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.