ഹൈദരാബാദ് ബലാത്‌സംഗക്കേസിലെ നാല് പ്രതികളെ പോലീസ് വെടിവച്ചു കൊന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ടൈംസ് ഇൻസ്റ്റൻറ് റസ്പോൺസ്…


ഇരിങ്ങാലക്കുട :സോഷ്യൽ മീഡിയ ഇന്ന് ആഹ്ളാദിക്കുകയാണ് .ഹൈദരാബാദ് ബലാത്‌സംഗക്കേസിലെ നാല് പ്രതികളെ പോലീസ് വെടിവച്ചു കൊന്നതിലുള്ള ആശ്വാസമാണ് സമൂഹത്തിന്.

ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ നിയമവ്യവസ്ഥയെ പോലീസ് കയ്യിൽ എടുക്കുന്നതിനെ ആരും അനുകൂലിക്കാൻ ഇടയില്ല, പക്ഷെ ജനങ്ങൾക്ക് അത്ര മടുത്തിട്ടാണ്, ഒരുത്തനെങ്കിലും തക്ക ശിക്ഷകിട്ടിയല്ലോ എന്നുള്ള അവരുടെ ആശ്വാസമാണ് .

ജനങ്ങൾക്ക് ആത്മവിശ്വാസത്തോടെ ജീവിക്കാൻ, അവരുടെ മാനത്തിനും ജീവനും പകരംചോദിക്കാൻ ഇവിടെ ആരെങ്കിലും ഉണ്ട് എന്നറിയുമ്പോഴുള്ള അവരുടെ ആശ്വാസമാണ്.ഓരോ വ്യക്തികളുടെയും പ്രതികരണത്തിൽ സ്പഷ്ടമാകുന്നത്.