ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പിജി കോൺവൊക്കേഷൻ നാളെ (7-12-2019 ശനിയാഴ്ച) രാവിലെ 9 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും


ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജിലെ 2017 -2019 അധ്യയനവർഷത്തെ ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് നാളെ (7-12-2019 ശനിയാഴ്ച) രാവിലെ 9 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കും.

സൗത്ത് ആഫ്രിക്കയിലെ സുളുലാൻഡ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ ഡോ സോളിവാ മോസെ മുഖ്യാതിഥിയായിരിക്കും. സിഎംഐ സഭയുടെ പ്രയോർ ജനറൽ വെരി.റവ.ഫാ.പോൾ അചാണ്ടി അനുഗ്രഹപ്രഭാഷണം നടത്തും.

കോളേജ് മാനേജർ റവ.ഫാ.ജേക്കബ് ഞെരിഞ്ഞാമ്പിള്ളി സി എം ഐ, പ്രിൻസിപ്പാൾ ഡോ.മാത്യു പോൾ ഊക്കൻ,സുളു ലാൻഡ് യൂണിവേഴ്സിറ്റി യിലെ ഡീൻ ഡോ.നോകുത്ത വിൻഫ്രേ കുനേന,വൈസ് പ്രിൻസിപ്പാൾമാരായ റവ.ഫാ. ജോയി പി.ടി. സിഎംഐ,റവ.ഫാ.ജോളി ആൻഡ്രൂസ് സിഎംഐ, പ്രൊഫ.പി.ആർ.ബോസ് തുടങ്ങിയവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിക്കും.