ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ഭിന്നശേഷി ദിനാചരണം നടന്നു


വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ ബി.ആര്‍.സി.യുടെ നേതൃത്വത്തില്‍ ലോക ഭിന്നശേഷി ദിനാചരണം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ചടങ്ങ് വി.ആര്‍.സുനില്‍കുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാധാകൃഷ്ണന്‍ അധ്യക്ഷനായി. സിനി ആര്‍ട്ടിസ്റ്റ് രാജേഷ്‌ തംബുരു മുഖ്യാതിഥിയായി.

ബി.പി.ഒ. ഇ.എസ്.പ്രസീത, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന അനില്‍കുമാര്‍, വിജയലക്ഷ്മി വിനയചന്ദ്രന്‍, ജെബിന്‍, സീമന്തിനി സുന്ദരന്‍, എം.കെ.മോഹനന്‍, ഡെയ്സി ജോസ്, വി.വി.മീര , മെബിന്‍ റോയ്, ഡെന്നി.കെ.ജോസ് എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും കലാപരിപാടികള്‍ അവതരിപ്പിച്ചു.