ലാൻഡ് ട്രൈബ്യൂണൽ ഓഫീസിന്റെ ഉദ്ഘാടനം നടന്നുഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തനം ആരംഭിക്കുന്ന ലാൻഡ് ട്രൈബ്യൂണൽ ഓഫീസിന്റെ ഉദ്ഘാടനം റവന്യൂ – ഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ നിർവഹിച്ചു. ഇന്ന് വൈകീട്ട് സിവിൽ സ്റ്റേഷൻ മന്ദിരത്തിൽ നടന്ന ചടങ്ങിൽ പ്രൊഫ.കെ.യു അരുണൻ എം എൽ എ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ ജില്ലാ കളക്ടർ എസ്.ഷാനവാസ്‌ ഐ.എ.എസ്. .ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ, നഗരസഭ അധ്യക്ഷരായ നിമ്യ ഷിജു, കെ. ആർ ജൈത്രൻ, ജയന്തി പ്രവീൺ, ജില്ലാ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഉദയപ്രകാശ് എൻ.കെ, ഇരിങ്ങാലക്കുട ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വി.എ. മനോജ്‌കുമാർ, മാള ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇ കേശവൻകുട്ടി, മതിലകം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ അബീദലി എന്നിവർ പരിപാടിയിൽ പങ്കെടുത്തു

നിലവിൽ ചാലക്കുടി, കൊടുങ്ങല്ലൂർ താലൂക്കുകളാണ് ഓഫീസിന്റെ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും, മുകുന്ദപുരം താലൂക്കിനെയും ഉൾപ്പെടുത്തി കൊണ്ടുള്ള പ്രഖ്യാപനം ഉടനെയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തഹസിൽദാർ ഉൾപ്പെടെ പതിമൂന്ന് ജീവനക്കാരാണ് ഓഫീസിൽ പ്രവർത്തിക്കുന്നത്.

മുകുന്ദപുരം താലൂക്കിനെ ഉൾപ്പെടുത്തുന്നത് വരെ പട്ടയ ആവശ്യങ്ങൾക്ക് തൃശൂരിൽ പോകേണ്ടവർക്കായി ആഴ്ചയിൽ ഒരു ദിവസം ഇരിങ്ങാലക്കുടയിൽ സ്പെഷ്യൽ സിറ്റിംഗ് നടത്തും. നിലവിൽ ആറായിരത്തോളം അപേക്ഷകളാണ് പുതിയ ഓഫീസിന്റെ പരിധിയിൽ വരുന്നത്.