റിയാദിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തൃശ്ശൂർ സ്വദേശികളായ യുവാക്കളെ പ്രവാസി വ്യവസായി ഷാജു വാലപ്പന്റെ സഹായത്തോടെ നാട്ടിലെത്തിച്ചുകല്ലേറ്റുംകര :ചാലക്കുടി പോട്ട സ്വദേശി പുല്ലൻ അന്തോണിയുടെ മകൻ ഷാന്റോ, പഴുവിൽ സ്വദേശി വള്ളിക്കുടത്ത്  ഡിനോ ദേവസ്സി എന്നിവരെയാണ് കല്ലേറ്റുംകര സ്വദേശി ഷാജു വാലപ്പന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചത്. ഒക്ടോബർ മൂന്നിനായിരുന്നു അപകടം. ജോലികഴിഞ്ഞ് താമസസ്ഥലത്തേക്ക് നടന്നുവരുകയായിരുന്ന ഇരുവരെയും ട്രെയിലർ ഇടിക്കുകയായിരുന്നു.

റിയാദിലെ ആശുപത്രിയിൽ ശസ്ത്രക്രിയക്ക് ശേഷം സുഖം പ്രാപിച്ച ഇവർക്ക് ഇപ്പോൾ ജോലിക്ക് പോകാൻ പറ്റാത്ത അവസ്ഥയാണ്. ഇരുവരേയും നഷ്ടപരിഹാര കേസ് നടത്തുന്നതും നാട്ടിൽ വരുവാൻ വിമാന ടിക്കറ്റ് നൽകിയതും ഷാജുവാണ്. ഇന്ത്യൻ നിർമ്മിത വസ്തുക്കൾ ഗൾഫിലേക്ക് കയറ്റി അയക്കുന്ന കല്ലേറ്റുങ്കര ആസ്ഥാനമായി പ്രവർത്തിക്കുന്ന വാലപ്പൻ എക്സിം പ്രൈവറ്റ് കമ്പനിയുടെ ചെയർമാനാണ് ഷാജു.