‘നവോത്ഥാന മൂല്യസംരക്ഷണ സമിതി’ മുകുന്ദപുരം താലൂക്ക് കമ്മിറ്റി രൂപീകരിച്ചുഇരിങ്ങാലക്കുട : കേരളത്തിന്റെ നവോത്ഥാന മൂല്യങ്ങൾ ഉയർത്തി പിടിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ഇരിങ്ങാലക്കുടയിൽ ചേർന്ന നവോത്ഥാന മൂല്യ സംരക്ഷണ സമിതി മുകുന്ദപുരം താലൂക്ക് സമിതി രൂപീകരണ യോഗം തീരുമാനിച്ചു.നവോത്ഥാന മൂല്യ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റി അംഗവും ഐക്യവേട്ടുവ മഹാസഭ സംസ്ഥാന രക്ഷാധികാരിയുമായ ബാബു ചിങ്ങാരത്ത് ഉദ്ഘാടനം ചെയ്തു.
അഖില കേരള വിശ്വകർമ്മ മഹാസഭ സംസ്ഥാന സെക്രട്ടറി എ.വി.കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സമിതി ജില്ലാ  ജനറൽ സെക്രട്ടറിയും പി കെ എസ്  ജില്ലാ സെക്രട്ടറിയുമായ പി.കെ.ശിവരാമൻ പ്രവർത്തന പരിപാടികൾ വിശദീകരിച്ചു. അഖില കേരള വിശ്വകർമ്മ മഹാസഭ ഓർഗനൈസിങ്ങ് സെക്രട്ടറി ഇ.എസ്.മോഹൻ ദാസ് ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കെ പി എം എസ്  സംസ്ഥാന കമ്മിറ്റി അംഗം കെ.എസ്.രാജു സ്വാഗതവും പി കെ എസ്  ജില്ലാ ജോ. സെക്രട്ടറി കെ.വി.ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.പ്രസിഡണ്ടായി ബാബു തൈവളപ്പിലിനെയും ജനറൽ സെക്രട്ടറിയായി കെ.വി.ഉണ്ണികൃഷ്ണനെയും തെരഞ്ഞെടുത്തു.
Attachments area