“പുരോഗമന കലാസാഹിത്യ സംഘം”കേരളത്തിലെ മനുഷ്യരുടെ മാനസിക മുന്നേറ്റങ്ങൾക്ക്  വലിയ പങ്ക് വഹിക്കുന്നു: ടി.ഡി.രാമകൃഷ്ണൻഇരിങ്ങാലക്കുട  :30.11.2019 ശനിയാഴ്ച ഉണ്ണായിവാരിയർ നഗറിൽ (ടൗൺഹാൾ അങ്കണം) വച്ച്      പു.ക.സ ജില്ല പ്രസിഡന്റ് ഡോ.രാവുണ്ണി  അദ്ധ്യക്ഷത വഹിച്ച  പുരോഗമന കലാ സാഹിത്യസംഘം ഇരിങ്ങാലക്കുട ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത പ്രശസ്ത സാഹിത്യകാരൻ ടി.ഡി.രാമകൃഷ്ണൻ, നാടിന്റെ വളർച്ചക്ക് പു.ക.സ വഹിച്ച പങ്കിനെക്കുറിച്ച് സംസാരിക്കുകയും സമ്മേനത്തിന്റെ സുവനീർ “പൊന്നാനിപ്പുഴ” കവയത്രിയും വനിതസാഹിതി ജില്ല ജോയിന്റ് സെക്രട്ടറിയുമായ റെജില ഷെറിന് നൽകി പ്രകാശനം ചെയ്യുകയും ചെയ്തു.
ചടങ്ങിൽ കെ.യു.അരുണൻ എം എൽ എ മുഖ്യ അതിഥി ആയിരുന്നു.തുടർന്ന് നടന്ന കവിസമ്മേളനം പ്രശസ്ത ഗാനരചയിതാവ് ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യുകയും കവയത്രി രാധിക സനോജ്  അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു.നിരവധി പ്രേദേശിക കവികൾ പങ്കെടുത്ത ചടങ്ങിൽ കൊരുമ്പ് മൃദംഗകളരിയുടെ മൃദംഗമേളയും സാംരഗി ഓർക്കസ്ട്രയുടെ ഗാനമേളയും മറ്റ് കലാപരിപാടികളും നടന്നു.പു.ക.സ ഏരിയ സെക്രട്ടറി പി.ഗോപിനാഥൻ സ്വാഗതവും,ഖജാൻജി ഡോ.കെ.പി ജോർജ്ജ് നന്ദിയും പറഞ്ഞു.