രാജേഷ് തെക്കിനിയേടത്ത് രചിച്ച നോവൽ ‘ഞാറ്റടി തെയ്യങ്ങൾ’ കാട്ടൂർ കലാസദനം ചർച്ചചെയ്തു


കാട്ടൂർ :വികസനത്തിന്റെ പിറകെ ഓടിനടക്കുന്നവരുടെ കാലത്ത് കാർഷിക മുന്നേറ്റങ്ങളുടെ വീറും വാശിയുമുണ്ടായിരുന്ന ചരിത്രത്തെ ഓർമ്മപ്പെടുത്തി ഒരു പുനർവായന സമ്മാനിക്കുകയാണ് നോവൽ ഞാറ്റടി തെയ്യങ്ങളെന്ന് തിരക്കഥാകൃത്തും ദേശീയ അധ്യാപ അവാർഡ് ജേതാവുകൂടിയായ പി കെ ഭരതൻ മാസ്റ്റർ.

കാട്ടൂർ കലാസദനത്തിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സർഗ്ഗസംഗമം പരിപാടിയുടെ ഭാഗമായി രാജേഷ് തെക്കനിയേടത്തിന്റെ ഞാറ്റടിത്തെയ്യങ്ങൾ എന്ന നോവലിന്റെ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
പൊഞ്ഞനം സമഭാവന ഹാളിൽ നടന്ന ചടങ്ങിൽ കാട്ടൂർ രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സനോജ് മാസ്റ്റർ പുസ്തകം പാചയപ്പെടുത്തി. പ്രൊഫ: സാവിത്രി ലക്ഷമണൻ, സി.കെ.ഹസ്സൻകോയ എന്നിവർ മുഖ്യാതിഥികളായ പുസ്തക ചർച്ചയിൽ പി.എസ്സ്.മുഹമ്മദ് ഇബ്രാഹിം, രാധാകൃഷ്ണൻ വെട്ടത്ത്, ജോൺസൺ എടത്തിരുത്തിക്കാരൻ, അരുൺവൻ പറമ്പിൽ, സിമിത ലെനേഷ്, ജോസ് മഞ്ഞില, പി.കെ.ജോർജ്‌, ഭാനുമതി ബാലൻ എന്നിങ്ങനെ നിരവധി സാഹിത്യ സാംസ്കാരിക പ്രവർത്തകർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു.