കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ സഹകരണമന്ദിരത്തിന്റെ നിർമ്മാണോദ്ഘാടനം സഹ.വകുപ്പ് മന്ത്രി. കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു.


ഇരിങ്ങാലക്കുട: കല്ലംകുന്ന് സർവ്വീസ് സഹകരണബാങ്കിന്റെ ഒരു സഹകരണമന്ദിരം നടവരമ്പിൽ നിർമ്മിക്കുന്നതിന്റെ ഉത്ഘാടനം ബഹു.സഹ.വകുപ്പ് മന്ത്രി. ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ.കെ.യു. അരുണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. ഇന്ദിര തിലകൻ, l.C.D.P ഡെവലപ്പ് മെന്റ് ഓഫീസർ ശ്രീ.എം.രഘുനാഥ് എന്നിവർ സംസാരിച്ചു.

മുറ്റത്തെ മുല്ല..ലഘുഗ്രാമീണ വായ്പപദ്ധതിയുടെ ഉത്ഘാടനവും വിദ്യാർത്ഥികൾക്കുള്ള സീറോ ബാലൻസ് എക്കൗണ്ട് വിതരണ ഉത്ഘാടനവും നവീകരിച്ച ഹെഡ് ഓഫീസിന്റെ ഉത്ഘാടനവും ടി.ചടങ്ങിൽ നിർവഹിച്ചു.

ബാങ്ക് പ്രസിഡണ്ട് ശ്രീ.പ്രദീപ് യു.മേനോൻ സ്വാഗതവും സെക്രട്ടറി ശ്രീ.സി.കെ.ഗണേഷ് നന്ദിയും പറഞ്ഞു.