ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം പ്രതിഷേധപ്രകടനം നടത്തി.


ഇരിങ്ങാലക്കുട: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിൽ കെ എസ് യു പ്രവർത്തകരെ അതിക്രൂരമായി മർദ്ദിച്ചതിനെതിരെ ഇന്ത്യൻ നാഷ്ണൽ കോണ്ഗ്രസ് ഇരിഞ്ഞാലക്കുട മണ്ഡലം പ്രതിഷേധ പ്രകടനം നടത്തി.

മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടത്തിയ പ്രകടനം ഡി.സി.സി സെക്രട്ടറി സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്മ്യ ഷിജു മുഖ്യ പ്രഭാഷണം നടത്തി.

രാജീവ് ഗാന്ധി മന്ദിരത്തിൽ നിന്നും ആരംഭിച്ച പ്രകടനത്തിനു തോമസ് കോട്ടോളി, ജോസ് മാമ്പിള്ളി, എൽ.ഡി ആന്റോ, പി ജെ തോമസ്, ജയ്സൻ പാറേക്കാടൻ,സി ആർ ജയബാലൻ, പി ഭരതൻ, സുജ സഞ്ജീവകുമാർ, ബേബി ജോസ് കാട്ട്ള എന്നിവർ നേതൃത്വം നൽകി.