വെള്ളാങ്ങല്ലൂർ ബി.ആർ.സി യുടെയും നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്. എസ്. യൂണിറ്റിന്റെ യും നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനം ആചരിച്ചു


ഇരിങ്ങാലക്കുട :വെള്ളാങ്ങല്ലൂർ ബി ആർ. സി യുടെയും നടവരമ്പ് ഗവണ്മെന്റ് മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ എൻ. എസ്. എസ്. യൂണി റ്റിന്റെ യും നേതൃ ത്വത്തിൽ ലോക ഭിന്ന ശേഷി ദിനം ആചരിച്ചു. വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു.

ഭിന്നശേഷിക്കാരായ കുട്ടികളെ സമൂഹത്തിന്റെ മുൻ നിരയിലേക്ക് കൊണ്ടുവരിക എന്ന സന്ദേശം നൽകി കൊണ്ടുള്ള ഫ്ലാഷ് മോബ് കുട്ടികൾ അവതരിപ്പിച്ചു. ബി. പി. ഓ. പ്രസീത, എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ സന്ധ്യ എന്നിവർ നേതൃത്വം നൽകി. ബ്ലോക്ക്‌ മെമ്പർ വിജയലക്ഷ്മി വിനയ ചന്ദ്രൻ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർ ഡെയ്സി ജോസ്, പ്രിൻസിപ്പാൾ എം. നാസറുദീൻ, എച്. എം. ലാലി, സി. ബി. ഷക്കീല, വിദ്യാർത്ഥികളായ കൃഷ്‌ണേന്ദു, ക്രിസ്റ്റിൻ മെന്റസ്, മന്യ, അഞ്ജന രാജു എന്നിവർ സംസാരിച്ചു.