തവനീഷിന്റെ ‘സവിഷ്ക്കാര 2019’ ന് ക്രൈസ്റ്റ് കോളേജിൽ തുടക്കമായി


ഇരിങ്ങാലക്കുട :തുടർച്ചയായ മൂന്നാം വർഷവും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സംഘടനയായ ‘തവനിഷ്’ ഭിന്നശേഷിക്കാരായ കുട്ടികൾക്കായി നടത്തി വരുന്ന’ സംസ്ഥാന തല സംഗമമായ ‘സവിഷ്കാര’ അരങ്ങേറി .മോൻസൻ എഡിഷൻ ഗ്രൂപ്പിൻ്റെ ചെയർമാൻ ഡോ. മോൻസൻ മാവുങ്കൽ കലാ സംഗമം ഉദ്ഘാടനം ചെയ്തു.

മൗത്ത് & ഫൂട്ട് പെയിന്റിങ് അസോസിയേഷന്റെ മെമ്പറും ആർട്ടിസ്റ്റുമായ തൊടുപുഴ സ്വദേശിനി സ്വപ്ന അഗസ്റ്റിൻ മുഖ്യാതിഥിയായിരുന്നു.

ക്രൈസ്റ്റ് കോളേജ് പ്രിൻസിപ്പൽ ഡോ. മാത്യു പോൾ ഊക്കൻ, വൈസ് പ്രിൻസിപ്പിൽമാരായ ഫാ. ജോളി ആൻഡ്രൂസ്, പ്രൊഫ. പി.ആർ. ബോസ്, പബ്ലിക് റിലേഷൻസ് ഓഫീസർ പ്രൊഫ. സെബാസ്റ്റ്യൻ ജോസഫ്, ശ്രീ. വിൽസൻ തൊഴുത്തുപറമ്പിൽ , തവനിഷ് സ്റ്റാഫ് കോർഡിനേറ്റർമാരായ പ്രൊഫ. ആൽവിൻ തോമസ് ,പ്രൊഫ. മൂവിഷ് മുരളി, പ്രൊഫ. റീജ യൂജിൻ, കോളേജ് യൂണിയൻ ചെയർമാൻ മെഹ്റൂഫ് എന്നിവർ സംസാരിച്ചു.
തവനിഷ് പ്രസിഡൻ്റ് കൃഷ്ണവേണി, സെക്രട്ടറി സുരജ്, ട്രഷറർ അഞ്ജനയും മറ്റു തവനിഷ് അംഗങ്ങളും മുഖ്യ സംഘാടകരായി. തൃശ്ശൂർ, മലപ്പുറം, എറണാകുളം തുടങ്ങിയ ജില്ലകളിൽ നിന്നുള്ള 18-ഓളം സ്കൂളുകളിൽ നിന്നുള്ള ഭിന്നശേഷിക്കാരായ വിദ്യാർഥികൾ കലാപ്രകടനങ്ങളിൽ പങ്കെടുത്തു.

750ൽ പരം കുട്ടികൾ പങ്കെടുത്ത പരിപാടിയുടെ പകതി ചെലവ് ഡോ.മോൻസൻ മാവുങ്കൽ സംഭാവനയായിനൽകി. കൊച്ചിയിൽ നിന്ന് അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ എത്തിച്ച പാചക വിദഗ്ദ്ധർ തയ്യാറാക്കിയ കായിക്ക സ്പെഷൽ ബിരിയാണി കുട്ടികൾക്ക് ഏറെ ഹൃദ്യമായി .വിലപ്പെട്ട ഒട്ടേറെ ലോകപ്രശസ്ത പുരാവസ്തുക്കൾ സമാഹരിച്ച ഡോ.മോൻസൻ മാവുങ്കൽ ജീവകാരുണ്യമേഖലയിൽ തവനീഷിന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സുഹൃത്തായ ശ്രീ വിൻസൻ തൊഴുത്തുംപറമ്പിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.