സെന്റ് മേരീസ് ഹയർ സെക്കന്ററി +2 വിഭാഗത്തിന്റെ 20 -മത് വാർഷികാഘോഷവും, രക്ഷാകർതൃ സംഗമവും നടന്നു


ഇരിങ്ങാലക്കുട :സെന്റ് മേരീസ് ഹയർ സെക്കന്ററി +2 വിഭാഗത്തിന്റെ 20 -മത് വാർഷികാഘോഷവും,രക്ഷാകർതൃ സംഗമവും വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ചാഘോഷിച്ചു .

ഇരിങ്ങാലക്കുട രൂപത പിതാവ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനവും ,സ്കൂൾ മാനേജർ റവ.ഫാ.ആന്റോ ആലപ്പാടൻ അധ്യക്ഷതയും,കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസി മാനേജർ റവ.ഫാ.ജോജോ തൊടുപറമ്പിൽ എൻഡോവ്മെന്റും സമ്മാന വിതരണവും നടത്തി.

സ്കൂൾ പ്രിൻസിപ്പൽ റെക്റ്റി കെ.ഡി സ്വാഗതവും ,വാർഡ് കൗൺസിലർ റോക്കി ആളൂക്കാരൻ,അസി.മാനേജർ.റവ.ഫാ.ഫെബിൻ കൊടിയൻ മാനേജ്‍മെന്റ് ട്രസ്റ്റീ ജോസഫ് പാലത്തിങ്കൽ പി ടി എ പ്രസിഡന്റ് മിനി കാളിയങ്കര,ഹൈസ്കൂൾ പ്രധാനാദ്ധ്യാപിക വിൻസി തോമസ്,സ്റ്റാഫ് പ്രതിനിധി ജാൻസി ടി.ജെ,സ്കൂൾ ചെയർമാൻ ജോബിൻ ബാബു എന്നിവർ ആശംസയും ,സർവീസിൽ നിന്നും വിരമിക്കുന്ന ഹൈസ്കൂൾ അദ്ധ്യാപിക ജെസ്സി സി.ഡി മറുപടി പ്രസംഗവും,ജനറൽ കൺവീനർ സീനിയർ അസിസ്റ്റന്റ് കെ.എ.വർഗീസ് നന്ദിയും പറഞ്ഞു.ഉച്ചക്കുശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികളും നടന്നു,