സഹൃദയയില്‍ സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നാളെ


കൊടകര: കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും കൊടകര സഹൃദയ കോളേജും ചേര്‍ന്ന് നടത്തുന്ന സംസ്ഥാന സ്‌കൂള്‍ ശാസ്ത്രമേള നാളെ നടക്കും. സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ രാവിലെ ഒന്‍പത് മണിക്കാണ് ശാസ്ത്രമേള തുടങ്ങുക. വിദ്യാര്‍ത്ഥികളില്‍ ശാസ്ത്ര ആഭിമുഖ്യം വളര്‍ത്താനും ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനുമാണ് ഈ മേള സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ വിവിധ ജില്ലകളിലെ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കും. സയന്‍സ് എക്‌സിബിഷനില്‍ വിവിധ മാതൃകകള്‍ പ്രദര്‍ശിപ്പിക്കും.പ്രളയത്തെ അതിജീവിക്കുന്ന നഗരങ്ങള്‍ എന്ന വിഷയത്തില്‍ ആശയാവതരണവും ഉണ്ടാകും.സയന്‍സ് ക്വിസ്സ്,വെബ് പേജ് ഡിസൈന്‍ തുടങ്ങി വിവിധ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് തത്സമയ രജിസ്‌ട്രേഷനും ഉണ്ടാകും.മികച്ച ആശയങ്ങളും മാതൃകകളും സംരഭങ്ങളാക്കുന്നതിനുള്ള സാങ്കേതിക സഹായങ്ങള്‍ സഹൃദയ കോളേജിലെ ഐ.ഇ.ഡി.സി. വഴി വിദ്യാര്‍ത്ഥികള്‍ക്ക് നല്കും.