
ഇരിങ്ങാലക്കുട :തൃശ്ശൂർ റീജിയണൽ അഗ്രികൾച്ചറൽ നോൺ അഗ്രിക്കൾച്ചറൽ ഡെവലപ്മെൻറ് കോർപ്പറേറ്റീവ് സംഘത്തിൻറെ കുടുംബശ്രീ അംഗങ്ങൾ-വനിതാ സ്വാശ്രയ സംഘങ്ങൾ എന്നിവരെ ഉൾപ്പെടുത്തി സൊസൈറ്റിയുടെ അംഗീകാരത്തോടെ ആരംഭിച്ച തൊഴിൽ സംരംഭകത്വ പദ്ധതിയായ ഷീ സ്മാർട്ട് ഇവൻറ് മാനേജ്മെന്റിന്റെ കീഴിലുള്ള എല്ലാ ജീവനക്കാർക്കും ആരോഗ്യ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.കേന്ദ്ര ഭക്ഷ്യസുരക്ഷാ നിയമം അനുസരിച്ച് ഭക്ഷണം കൈകാര്യം ചെയ്യുന്നവർക്ക് ഭക്ഷ്യസുരക്ഷ അനുശാസിക്കുന്ന സർട്ടിഫിക്കറ്റ് ആവശ്യമാണ്.
ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ സംഘം പ്രസിഡൻറ് പി.കെ.ഭാസിയുടെ അധ്യക്ഷതയിൽ ചേർന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് ഇരിങ്ങാലക്കുട മുനിസിപ്പൽ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.എ.അബ്ദുൽ ബഷീറും ആശുപത്രി സൂപ്രണ്ട് ഡോ.മിനിമോളും കൂടി സർട്ടിഫിക്കറ്റ് നൽകി ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് ചടങ്ങിന് നേതൃത്വം നൽകി.സംഘം ഡയറക്ടർമാരായ അജോ ജോൺ, അജിത്ത് കീരത്, ഭാസി തച്ചപ്പള്ളി, ഇബ്രാഹിം കളക്കാട്, രാമചന്ദ്രൻ ആചാരി, അംബിക എം.എ, പ്രീതി സുധീർ എന്നിവർ പങ്കെടുത്തു.സംഘം സെക്രട്ടറി ഹില.പി.എച്ച് സ്വാഗതവും ഷീ സ്മാർട്ട് സെക്രട്ടറി നീന ആൻറണി നന്ദിയും പ്രകാശിപ്പിച്ചു.
|
|
|