കത്തീഡ്രൽ ഇടവക മുൻ വികാരിയും, മുൻ രൂപത വികാരി ജനറാളുമായിരുന്ന ഫാ.ജോസ് ഇരിമ്പൻ നിര്യാതനായി


ഇരിങ്ങാലക്കുട: സെൻറ് തോമസ് കത്തീഡ്രൽ ഇടവകയുടെ മുൻ വികാരിയും, മുൻ രൂപത വികാരി ജനറാളുമായിരുന്ന ഫാ.ജോസ് ഇരിമ്പൻ (64)  നിര്യാതനായി. ഇന്നലെ വ്യാഴാഴ്ച്ച (നവംബർ 28) രാത്രി 10.50ന് ഇടപ്പള്ളി അമൃതാ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

ഇന്ന് വെള്ളിയാഴ്ച്ച ഉച്ചതിരിഞ്ഞ് 3.30 മുതൽ 4 മണി വരെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിക്ക് സമീപമുള്ള സെന്റ് ജോസഫ്സ് വൈദികമന്ദിരത്തിലും തുടർന്ന് 4.30 മുതൽ 5 മണി വരെ കല്ലേറ്റുംകരയിലുള്ള പാക്സിലും മൃതദേഹം പൊതുദർശനത്തിനു വയ്ക്കും. തുടർന്ന് വൈകിട്ട് 6 മണി മുതൽ ശനിയാഴ്ച്ച രാവിലെ 11 മണി വരെ പൂവത്തുശ്ശേരിയിലുള്ള സഹോദരൻ ജോർജ് ഡി. ഇരിമ്പന്റെ വസതിയിൽ പൊതുദർശനത്തിനു വച്ചതിനുശേഷം ശേഷം 11 മണിക്കു വീട്ടിലെ തിരുക്കർമ്മങ്ങൾ നടത്തുന്നതുമാണ്. ഉച്ചയ്ക്കു 12 മണി മുതൽ 2.30 വരെ പൂവത്തുശ്ശേരി സെന്റ് ജോസഫ്സ് ഇടവകദേവാലയത്തിൽ പൊതുദർശനത്തിനു വച്ചതിനുശേഷം മൃതസംസ്കാരശുശ്രൂഷയുടെ രണ്ടാം ഭാഗവും വി. കുർബ്ബാനയും തുടർന്ന് മൂന്നാം ഭാഗത്തിനുശേഷം ഇടവക സിമിത്തേരിയിൽ മൃതദേഹം സംസ്ക്കാര ശ്രുശ്രൂഷ നടക്കുമെന്നും ഇരിമ്പൻ അച്ചന്റെ വേർപാടിൽ അനുശോചനം അറിയിക്കുന്നതായും

ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ അറിയിച്ചു.