ഷാർജ കെ എം സി സി കൊടുങ്ങല്ലൂർ മണ്ഡലം സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു


ഷാർജ: യു എ ഇ നാഷണൽ ഡേയുടെ ഭാഗമായി ഷാർജ കെ എം സി സി
നടത്തുന്ന പരിപാടികൾക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ഷാർജ കെ എം
സി സി കൊടുങ്ങല്ലൂർ മണ്ഡലം കമ്മിറ്റിയും-ജമീൽ ഒപ്റ്റിക്‌സും
സംയുക്തമായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കൊടുങ്ങല്ലൂർ
മണ്ഡലം പ്രസിഡണ്ട് വി. എ നുഫൈൽ അദ്ധ്യക്ഷത വഹിച്ചു. കെ എം
സി സി സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ കാദർ ചക്കനാത്ത് ക്യാമ്പ്
ഉദ്ഘാടനം ചെയ്തു.

കെ. എസ് ഷാനവാസ് മണ്ഡലം കമ്മിറ്റിയുടെ പദ്ധതികൾ വിശദികരിച്ചു. ജില്ലാ പ്രസിഡണ്ട് ആർ ഒ ബക്കർ,ജനറൽ സെക്രട്ടറി റഷീദ് നാട്ടിക, ഷാർജ കെ എം സി സി വനിതാ വിങ് സംസ്ഥാന പ്രസിഡന്റ് ഫെബിന ടീച്ചർ, ജില്ലാ സെക്രട്ടറി എം എ ഹനീജ്,വനിതാ വിങ് സംസ്ഥാന സെക്രട്ടറി ഹസീന റഫീഖ്, തമീം കൊടുങ്ങല്ലൂർ തുടങ്ങിയവർ സംസാരിച്ചു. ആക്ടിങ് ജനറൽ സെക്രട്ടറി അബ്ദുൽ റസാഖ് സ്വഗതവും വൈസ് പ്രസിഡണ്ട് ശംസുദ്ധീൻ പട്ടേപ്പാടം നന്ദിയും പറഞ്ഞു.

കെ എം സി സി സംസ്ഥാന പ്രസിഡന്റ് അബ്ദുൽ ഹമീദ്, സംസ്ഥാന
സെക്രട്ടറിമാരായ അബ്ദുൽ വഹാബ്, നൗഷാദ് കാപ്പാട്, കാസർകോട്
ജില്ലാ ജനറൽ സെക്രട്ടറി ഗഫൂർ ബേക്കൽ, കെ എം സി സി വനിതാ
വിങ് സംസ്ഥാന വൈസ് പ്രസിഡണ്ട് ഷീജ അബ്ദുൽകാദർ, സെക്രട്ടറി
ഷാജിലാ ടീച്ചർ തുടങ്ങിയവർ ക്യാമ്പ് സന്ദർശിച്ചു.
മണ്ഡലം ഭാരവാഹികളായ സലാം മൊയ്‌ദു, പി എ അമിൻ കരുപടന്ന,
വി ബി സകരിയ, സി എസ് ഷിയാസ്, അബ്ദുൽ റഹിം, വി. വൈ റിസ്‌വാൻ, വനിതാ വിങ് മണ്ഡലം നേതാക്കളായ സബീന ഹനീജ്,തെസ്നി റിസ്‌വാൻ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.

ഉച്ചക്ക് 3 മണിക്ക് ആരംഭിച്ചു വൈകീട്ട് 6 മണിക്ക് അവസാനിപ്പിക്കേണ്ട ക്യാമ്പ് 100 കണക്കിന് ആളുകൾ എത്തിയതിനാൽ രാത്രി 10 മണി വരെ നീണ്ടു പോവുകയുംചെയ്തു.