വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തിലെ അംഗങ്ങളെയും ഉദ്യോഗസ്ഥരെയും  നടവരമ്പ് ഗവണ്മെന്റ്  മോഡൽ ഹയർ  സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഓഫീസിൽ  എത്തി റോസാപ്പൂക്കൾ നൽകി അനുമോദിച്ചു


ഇരിങ്ങാലക്കുട :വിദ്യാഭ്യാസമേഖലയിൽ  നടത്തിയ പ്രവർത്തനങ്ങൾക്കു സംസ്ഥാന സർക്കാർ  മാതൃകാ ബ്ലോക്ക്‌ ആയി തിരഞ്ഞെടുത്ത വെള്ളാങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്തിലെ  അംഗങ്ങ ളെയും ഉദ്യോഗസ്ഥരെയും  നടവരമ്പ് ഗവണ്മെന്റ്  മോഡൽ ഹയർ  സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ഓഫീസിൽ  എത്തി റോസാപ്പൂക്കൾ നൽകി അനുമോദിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് രാധാകൃഷ്ണനെ  പ്രിൻസിപ്പാൾ എം.നാസറുദീൻ പൊന്നാടയണിയിച്ചു.വിദ്യാഭ്യാസരംങ്കത്തു ബ്ലോക്കിൽ  നടപ്പിലാക്കിയ ഒന്നാം തരം  നാലാംക്ലാസ്സ്‌ , ആറ് എ   എന്നീ പദ്ധതികൾക്കാണ് സംസ്ഥാന സർകാർ  ഐ. എസ്. ഒ. അംഗീകാരം നൽകി  മാതൃകാ പഞ്ചായത്ത്‌ ആയി തെരഞ്ഞെടുത്തതെന്നു  കുട്ടികൾക്കുള്ള  ചോദ്യങ്ങൾക്കു മറുപടിയായി  പ്രസിഡന്റ്‌ പറയുകയുണ്ടായി. സീനിയർ  അധ്യാപികയും ഗൈഡ്സ് ക്യാപ്റ്റനുമായ സി. ബി.ഷകീല നേതൃത്വം നൽകി. പി. ടി. എ  വൈസ് പ്രസിഡന്റും ബ്ലോക്ക്‌ മെമ്പറുമായ വിജയലക്ഷ്മി  വിനയ ചന്ദ്രൻ, അധ്യാപകനായ സുരേഷ് കുമാർ,വിദ്യാർത്ഥികളായ  ആദിത്യ, അശ്വതി, മന്യ, അഞ്ജന രാജു എന്നിവർ സംസാരിച്ചു.