കുഞ്ഞേ നിനക്കായ്


ഇരിങ്ങാലക്കുട: സംസ്ഥാന സർക്കാരും കേരള പോലീസും സംയുക്തമായി 2019 നവംബർ 28 മുതൽ 30 വരെ സംഘടിപ്പിക്കുന്ന “കുഞ്ഞേ നിനക്കായ് ” ബോധവത്ക്കരണ പരിപാടിയുടെ ഉദ്ഘാടനം എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കന്ററി സ്കൂളിൽ പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് സി.എസ്.സുതൻ നിർവഹിച്ചു.

പി.ടി.എ.പ്രസിഡന്റ് എം.എ.ദേവാനന്ദൻ അധ്യക്ഷനായി. കാട്ടൂർ ജനമൈത്രി സിവിൽ പോലീസ് ഓഫീസർ മണി ക്ലാസ് നയിച്ചു.മാനേജർ ഭരതൻ കണ്ടേ ട്ടിൽ ആശംസകളർപ്പിച്ചു.കാട്ടൂർ സിവിൽ പോലീസ് ഓഫീസർ വിപിൻ കൊല്ലാറ,പി.ടി.എ.വൈസ് പ്രസിഡന്റ് സുധി, പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡന്റ് ലൂഷിപാൽ,സമാജം മെമ്പർമാരായ ബാബുരാജ് എടച്ചാലി,അശോകൻ കൂനാക്കംപിള്ളി തുടങ്ങിയവർ സംബന്ധിച്ചു. ഹെഡ്മാസ്റ്റർ പി.ജി.സാജൻ സ്വാഗതവും പ്രിൻസിപ്പാൾ കെ.എ. സീമ നന്ദിയും പറഞ്ഞു.