വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു


വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു
മാടായിക്കോണം: കോന്തിപുലം പാടത്തിനു സമീപം കാറും ഓട്ടോയും കൂട്ടി ഇടിച്ച് വിദ്യാർത്ഥി മരിച്ചു.
ആനന്ദൻ സിന്ധു ദമ്പതികളുടെ മകൻ ആദവ് കൃഷ്ണ (9)ആണ് മരിച്ചത്.
അപകടത്തിന് ശേഷം നിർത്താതെ പോയ വാഹനം നാട്ടുകാർ പിന്തുടർന്ന് തടയുകയാണുണ്ടായതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.
ഒരേ ദിശയിൽ നിന്നാണ് വാഹനങ്ങൾ വന്നത്. ഓട്ടോയ്ക്ക് പുറകിലായാണ് കാർ ഇടിച്ചത്.

മുപ്ലിയം പുല്ലേരി വീട്ടിൽ ജോൺസൺ മകൻ അൽജോ ആണ് കാർ  ഓടിച്ചിരുന്നത്. കാർ ഡ്രൈവർ മദ്യ ലഹരിയിൽ ആണെന്നാണ് ദൃക്‌സാക്ഷികൾ പറഞ്ഞിട്ടുള്ളത്.