ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ തൊട്ടിപ്പാൾ സ്വദേശി തെക്കൂട്ട് വീട്ടിൽ സതീശൻ (42) മരിച്ച അപകടത്തിന്റെ CCTV വീഡിയോ പോലീസ് പരിശോധിച്ചു.


ഇരിങ്ങാലക്കുട : ഇന്നലെ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ തൊട്ടിപ്പാൾ സ്വദേശി തെക്കൂട്ട് വീട്ടിൽ സതീശൻ (42) മരിച്ച അപകടത്തിന്റെ CCTV വീഡിയോ പോലീസ് പരിശോധിച്ചു.

ഇരിങ്ങാലക്കുട PWD റെസ്റ്റ് ഹൗസിന് സമീപം ഞായറാഴ്ച രാവിലെ 10.30 മണിയോടെയാണ് ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. അപകടത്തിൽ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന യാത്രക്കാരായ സ്ത്രീക്കും, മകനും ബൈക്ക് യാത്രികനും പരിക്കേറ്റു, മരിച്ച സതീശൻ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ ഓട്ടോറിക്ഷ തൊഴിലാളി ആണ്. ഇരിങ്ങാലക്കുട പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.