കാർമ്മൽ മെലഡി 2019 ഷോർട്ട് ഫിലിം അവാർഡ് ദാനം നാളെ

ഇരിങ്ങാലക്കുട: വി.കുര്യാക്കോസ് ഏലിയാസ് ചാവറയും വി.എവുപ്രാസ്യയും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ട അനുഗ്രഹീത ദിനമാണ് നവംബർ 23. വിശുദ്ധപദ പ്രഖ്യാപനത്തിന്റെ നിലയ്ക്കാത്ത ഓർമ്മക്കായ് ഇരിങ്ങാലക്കുട സി.എം.സി. ഉദയ പ്രോവിൻസ് സംഘടിപ്പിച്ച “കാർമ്മൽ മെലഡി 2019”  ഷോർട്ട് ഫിലിം മത്സരത്തിലെ വിജയികൾക്ക് അവാർഡ് ദാനം നവംബർ 23 ആയ നാളെ മാള കാർമ്മൽ കോളേജിൽ വച്ച് നടത്തപ്പെടുന്നു.
ഷോർട്ട് ഫിലിംസിൽ വിവിധ പുരസ്‌ക്കാരങ്ങൾക്ക് അർഹരായവരെ ആദരിക്കുന്നു. ഉദ്ഘാടനവും അവാർഡ് ദാനവും നിർവഹിക്കുന്നത് ദീപിക ചിൽഡ്രൻസ് ലീഗ് ഡയറക്ടർ ഫാ.റോയി കണ്ണൻചിറയാണ്. നാളെ ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് അവാർഡ് ദാന ചടങ്ങ് ആരംഭിക്കും. അധ്യക്ഷത വഹിക്കുന്നത് ഉദയ പ്രോവൻഷ്യൽ സുപ്പീരിയർ സി.വിമലയാണ്. സമ്മാനാർഹമായ ഷോർട്ട് ഫിലിംസ് പ്രസ്തുത യോഗത്തിൽ പ്രദർശിപ്പിക്കും.