ശിശുദിനാഘോഷവും ‘വിദ്യാലയം തന്ന പ്രതിഭയും’


ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ എൽ.പി സ്കൂളിൽ ശിശുദിനാഘോഷവും “വിദ്യാലയം പ്രതിഭകളോടൊപ്പം” എന്ന പൊതു വിദ്യാഭ്യാസ വകുപ്പിന്റെ പരിപാടിയുടെ ഔപചാരിക ഉദ്ഘാടനവും നടത്തി.

യോഗത്തിൽ ഹെഡ്മിസ്ട്രസ് സി. ജീസ് റോസ് സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് പി.വി. ശിവകുമാർ അധ്യക്ഷപദം അലങ്കരിച്ചു. ചാച്ചാജിയുടെ ചിത്രം വരച്ച് വ്യത്യസ്ത രീതിയിലൂടെ പൂർവ്വ വിദ്യാർത്ഥിയും തൃശൂർ ഫൈൻ ആർട്സ് കോളേജ് പ്രൊഫസറുമായ കവിത ബാലകൃഷ്ണൻ യോഗം ഉദ്ഘാടനം ചെയ്തു. കലാരംഗത്ത് ഏറെ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ പ്രൊഫ. കവിതാ ബാലകൃഷ്ണനെ പൊന്നാടയണിയിച്ച് വിദ്യാർത്ഥികൾ ആദരിച്ചു.

ഗിഫ്റ്റഡ് ചൈൽഡ് മാസ്റ്റർ സാരംഗ് ഫ്രാൻസിസ് എന്ന പ്രതിഭയെയും യോഗത്തിൽ ആദരിച്ചു. കുമാരി ഗൗരി.കെ.പ്രകാശ്, കുമാരി ലിൻമരിയ എന്നിവർ പ്രസംഗിച്ചു. കുട്ടികളുടെ കലാപരിപാടികളും നടന്നു.