ഇരിങ്ങാലക്കുട മുനിസിപ്പൽ കേരളോത്സവം 2019 ൽ ‘സാരഥി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്’ മാപ്രാണത്തിന് ഓവറോൾ മൂന്നാം സ്ഥാനം


ഇരിങ്ങാലക്കുട: മുനിസിപ്പൽ കേരളോത്സവത്തിൽ 2019 ൽ സാരഥി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് മാപ്രാണം 87 പോയിന്റ് നേടി ഓവറോൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

സാരഥി ക്ലബ്ബിനുവേണ്ടി 5000 മീറ്റർ, 1500 മീറ്റർ സീനിയർ ഗേൾസ് വിഭാഗത്തിൽ ഹെലന രാജൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ പ്രശോഭ് 5000 മീറ്ററിൽ ഒന്നാം സ്ഥാനം നേടി.സീനിയർ വിഭാഗത്തിൽ അലീന വർഗീസ് 100 മീറ്റർ 200 മീറ്ററിലും ഒന്നാം സ്ഥാനവും 100, 50 മീറ്റർ ബാക്ക് സ്ട്രോക്ക് ആരോമൽ ഒന്നാം സ്ഥാനവും ലോങ്ജമ്പിൽ ആര്യ മൂന്നാം സ്ഥാനവും ട്രിപ്പിൾ ജമ്പിൽ മൂന്നാംസ്ഥാനവും ബ്രസ്റ്റ് സ്ട്രോക്കിൽ രണ്ടാംസ്ഥാനവും ആദർശ് നേടി. കലോത്സവത്തിൽ കവിത ആലാപനത്തിന് അമിത മേനോനും ഉപന്യാസ രചനയിൽ സംഗീത ഗോപാലും ഒന്നാം സ്ഥാനം നേടി. വനിതാവിഭാഗത്തിൽ നാടോടിപ്പാട്ട് ഒപ്പന എന്നിവയിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി.

കലാകായിക സാമൂഹിക മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ചവെയ്ക്കുന്ന സാരഥി ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബിന് ഈ പുരസ്കാരം വലിയ പ്രചോദനമാണെന്ന് ക്ലബ്ബ് സെക്രട്ടറി രനുദും പ്രസിഡണ്ട് നിധീഷും അറിയിച്ചു.