കാട്ടൂർ കേരളോത്സവം  ഫുട്ബോളിൽ “ഫ്രണ്ട്‌സ് കാട്ടൂർക്കടവ്” ജേതാക്കൾ


കാട്ടൂർ:ഗ്രാമപഞ്ചായത്തിന്റെയും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡിന്റേയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച കേരളോത്സവം 2019 ലെ ഫുട്ബോൾ ചാമ്പ്യന്മാരായി “ഫ്രണ്ട്‌സ്  കാട്ടൂർക്കടവ്” ക്ലബ്. ആവേശം  നിറഞ്ഞ ഫൈനലിൽ “വി വൺ കാട്ടൂർ” ക്ലബ്ബിനെയാണ് പരാജയപ്പെടുത്തിയത്.

ഈ വർഷത്തെ മികച്ച  ക്ലബ്ബിനുള്ള  അവാർഡ്  കരസ്ഥമാക്കിയ ടീം  കൂടിയാണ്  ‘ഫ്രണ്ട്‌സ്  കാട്ടൂർക്കടവ്’. ഒക്ടോബർ  12ന് ആരംഭിച്ച കലാ കായിക  മേളയിൽ അത്ലറ്റിക്സ്, ഫുട്ബോൾ,ഷട്ടിൽ ബാഡ്മിന്റൺ, വോളീബോൾ, ക്രിക്കറ്റ്‌, വടംവലി  എന്നിവ  സംഘടിപ്പിച്ചു. കാട്ടൂർ ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ടി കെ രമേശ്‌, സെക്രട്ടറി സുരേഷ്  കെ ആർ, യൂത്ത് കോർഡിനേറ്റർ കെ  ആർ  മണി  എന്നിവരുടെ നേതൃത്വത്തിൽ ആണ് കലാ കായിക മേള സംഘടിപ്പിച്ചത്.