കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ ചെസ്സ് ടൂർണമെന്റിൽ വനിത വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരായി


കാലിക്കറ്റ് സർവ്വകലാശാല ഇന്റർസോൺ ചെസ്സ് ടൂർണമെന്റിൽ പുരുഷ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളേജും വനിത വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജും ചാമ്പ്യന്മാരായി.

മദർ ആർട്സ് ആൻഡ് സയൻസ് കോളജ് പെരുവലൂരിൽ മൂന്നു ദിവസമായി നടന്ന മത്സരത്തിൽ പുരുഷ വിഭാഗത്തിൽ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് രണ്ടാം സ്ഥാനവും തൃശൂർ ശ്രീ കേരള വർമ്മ കോളേജ് മൂന്നാം സ്ഥാനവും നേടി. വനിത വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളേജ് രണ്ടാം സ്ഥാനവും ദേവഗിരി സെന്റ് ജോസഫ് കോളേജ് മൂന്നാം സ്ഥാനവും നേടി.

തൃശൂർ ജില്ല ചെസ്സ് അസോസിയേഷൻ പ്രസിഡന്റ്‌ ശശിധരൻ വി വിജയികൾക്ക് ട്രോഫി നൽകി. മദർ കോളേജ് പ്രിൻസിപ്പൽ മിനി സി വി, മദർ കോളേജ് മുൻ പ്രിൻസിപ്പലും അഡ്മിനിസ്ട്രേറ്ററുമായ ആർ യു അബ്ദുൽ സലീം, കായിക വിഭാഗം മേധാവി മെഹബൂബ് എ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.