ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിന് ഓവറോൾ കിരീടം


ഇരിങ്ങാലക്കുട :32 മത് ഉപജില്ലാ കലോത്സവത്തിൽ 65 ൽ 65 പോയിന്റ് നേടിക്കൊണ്ട് എൽ പി വിഭാഗം ഓവറോൾ ചാമ്പ്യൻഷിപ്പ് ഇരിങ്ങാലക്കുട എൽ എഫ് സി എൽ പി സ്കൂൾ ടീം കരസ്ഥമാക്കി .

ഇന്ന് കൂടിയ അനുമോദന യോഗത്തിൽ ഹെഡ്മിസ്ട്രസ് സി .ജീസ് റോസ് സ്വാഗതമാശംസിച്ചു .പി ടി എ പ്രസിഡന്റ് പി വി ശിവകുമാർ അധ്യക്ഷപദം അലങ്കരിക്കുകയും മെഡലുകൾ നൽകി ജേതാക്കളെ ആദരിക്കുകയും ചെയ്തു .