ജില്ലയിലെ വനിതകൾക്കായി വൈവിധ്യമാർന്ന പദ്ധതികൾ നടപ്പിലാക്കാൻ ഒരുങ്ങി; ഷീ സ്മാർട്ട്‌ഇരിങ്ങാലക്കുട: തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്‌മെന്റ് കോഓപ്പറേറ്റീവ് സംഘത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വനിതകള്‍ക്കായി ഷീ സ്മാര്‍ട്ട് ഉദ്ഘാടനം ചെയ്തു.

ഗായത്രി ഹാളില്‍ നടന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട അഡീഷണല്‍ അസിസ്റ്റന്റ് സെഷന്‍സ് ആന്റ് അഡീഷണല്‍ സബ് ജഡ്ജ് ജോമോൻ ജോൺ ഉദ്ഘാടനം നിർവഹിച്ചു.
സംഘം പ്രസിഡൻറ് പി. കെ. ഭാസി അധ്യക്ഷനായിരുന്നു. സംഘം സെക്രട്ടറി പി.എച്ച്. റിപ്പോർട്ട് അവതരിപ്പിച്ചു. മുകുന്ദപുരം അസിസ്റ്റൻറ് രജിസ്ട്രാർ ജനറൽ എം.സി അജിത്ത് മുഖ്യാതിഥിയായിരുന്നു. നഗരസഭ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ പി.എ അബ്ദുൽ ബഷീർ ആശംസകൾ നേർന്നു. സിസ്റ്റർ റോസ് ആന്റോ, സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് എസ്. എൻ. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പാൾ സുനിത കാലിക്കറ്റ് യൂണിവേഴ്സിറ്റി എൽ.എൽ.ബി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ കാവ്യ മനോജ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.

സംഘം വൈസ് പ്രസിഡൻറ് അജോ ജോൺ സ്വാഗതവും ഷീ സ്മാർട്ട് ഗ്രൂപ്പ് സെക്രട്ടറി ആന്റണി നന്ദിയും പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾ വനിതാ സ്വാശ്രയ സംഘങ്ങൾ എന്നിവരെ ഉൾപ്പെടുത്തി നൂറോളം വനിതകളാണ് പദ്ധതിയിൽ അംഗങ്ങളായിട്ടുള്ളത്. ഇതിലൂടെ എല്ലാ ദിവസങ്ങളിലും തൊഴിൽ ലഭ്യമാക്കാൻ കഴിയുന്ന രീതിയിൽ വൈവിധ്യമാർന്ന എട്ടുതരം പദ്ധതികളാണ് പദ്ധതിയിലൂടെ നടപ്പിലാക്കുന്നത്.