വക്തിത്വ വികാസത്തിന് കുടുംബാന്തരീക്ഷം അടിത്തറയാകണംഇരിങ്ങാലക്കുട :വക്തിത്വ വികാസത്തിന് അടിസ്ഥാന വിദ്യാഭ്യാസം നൽകേണ്ടത് മാതാപിതാക്കളാണെന്നും അതിന് വേണ്ടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ് കുടുംബാന്തരീക്ഷത്തെ മാറ്റിയെടുക്കുവാൻ ഭൗതീക സഹാചര്യമാണ് അച്ഛനമ്മമാർ തയ്യാറാക്കേണ്ടതെന്ന് പ്രമുഖ സൈക്കോ തെറോപ്പീസ്റ്റ് സന്തോഷ് ബാബു അഭിപ്രായപ്പെട്ടു. കുട്ടികൾക്ക് കുരുന്നിലെ നൽകുന്ന ശിക്ഷണങ്ങളിൽ നിന്നാണ് ആർജ്ജവമുള്ള വക്തിത്വത്തെ വാർത്തെടുക്കുവാൻ കഴിയുകയുള്ളുവെന്നും അക്കാദമിക്ക് വിദ്യാഭ്യാസത്തിന് വലിയ പങ്ക് നിർവ്വഹിക്കാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ആളൂർ കല്ലേറ്റുക്കര ക്ഷീരോൽപ്പാദക സഹകരണ സംഘം ഹാളിൽ പളുങ്ക് മണികൾ എന്ന ശീഷർഹത്തിൽ കേരള പുലയർ മഹിളാ ഫെഡറേഷന്റെ നേതൃത്വത്തിൽ “കാലിടറുന്ന കൗമാര യവ്വനങ്ങൾ ” എന്ന വിഷയത്തിൽ ക്ലാസ്സെടുത്ത് സംസാരിക്കുകയായിരുന്നു സന്തോഷ് ബാബു.. ഉച്ചതിരിഞ്ഞ് 2 മണിക്ക് നടന്ന “നിയമ പരിരക്ഷയുടെ വേരുകൾ ” എന്ന വിഷയത്തിൽ റൂറൽ വനിത പോലീസ് വിഭാഗത്തിലെ സെൽഫ് ഡിഫൻസ് ടീമംഗങ്ങളായ ഡബ്ളിയു.സി.പി.ഒ മാരായ ജിജി തോമാസ് മാള പോലീസ്, സിനി പൗലോസ് കൊടകര,
ഷാജ കൊരട്ടി എന്നിവർ ക്ലാസ്സെടുത്തു. കെ.പി.എം എഫ് ജില്ലാ പ്രസിഡണ്ട് ശ്രീമതി നിർമ്മല മാധവൻ മോഡറേറ്ററായിരിന്നു. കെ.പി.എം.എസ് സെക്രട്ടറിയേറ്റ് അംഗം ടി എസ് റെജികുമാർ ഭദ്രദീപം തെളിയിച്ചതോടെ പരിപാടികൾക്ക് തുടക്കം കുറിച്ചു. കെ.പി.എം.എഫ് ജില്ലാ ഖജാൻജി രജനിപ്രകാശ് ക്രഡൻഷ്യണൽ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ഷീജ രാജു സ്വാഗതവും, ഗീതാ വേലായുധൻ നന്ദിയും പറഞ്ഞു.