സ്വദേശി റെസിഡൻസ് അസോസിയേഷൻ ഫയര്‍ & സേഫ്ടി ക്ലാസ്സ്‌ സംഘടിപ്പിച്ചുഇരിങ്ങാലക്കുട: വളരെ സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട ഊര്‍ജ്ജ സ്രോതസ്സുകളായ ഗ്യാസ് (എല്‍.പി.ജി), വൈദ്യുതി, കത്തുന്ന ദ്രാവകങ്ങള്‍ എന്നിവ പാചകത്തിനും മറ്റു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുമ്പോൾ ഉണ്ടാക്കാൻ സാധ്യതയുള്ള അപകടങ്ങൾ മുന്നിൽ കണ്ടു കൊണ്ടും, ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളെക്കുറിച്ചും, ഉണ്ടായാല്‍ ചെയ്യേണ്ട പ്രാഥമിക സുരക്ഷാ മാഗ്ഗങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്ന “ഫയര്‍ & സേഫ്ടി ക്ലാസ്സ്‌ (തീയും സുരക്ഷയും)” എന്ന ക്ലാസ് കാട്ടുങ്ങച്ചിറ “സ്വദേശി റെസിഡന്റ്സ്” അസോസിയേഷന്‍ സംഘടിപ്പിച്ചു.

ഇരിങ്ങാലക്കുട ഫയർ സ്റ്റേഷന്‍ ഓഫീസര്‍ ശ്രി പി വെങ്കിട്ടരാമന്‍ ക്ലാസ് നയിച്ചു. പ്രസിഡന്റ് ശ്രീ ഗുലാം മുഹമ്മദ് അധ്യക്ഷത വഹിച്ചു.