ഇരിങ്ങാലക്കുട രൂപത ‘മില 2019’ ബൈബിള്‍ കലോത്സവത്തിന് തുടക്കം കുറിച്ചുകൊടകര : ഇരിങ്ങാലക്കുട രൂപത ബൈബിള്‍ അപ്പസ്‌തോലേറ്റിന്റെ  നേതൃത്വത്തില്‍ ‘മില 2019’ ബൈബിള്‍ കലോത്സവം ഇരിങ്ങാലക്കുട രൂപതാധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ പോളി കണ്ണൂക്കാടന്‍ ഉദ്ഘാടനം ചെയ്തു. ജനതകള്‍ക്ക് ക്രിസ്തുവിന്റെ പ്രകാശത്തിന്റെ ദൂതനായി മാറാന്‍ കഴിയട്ടെ എന്നാശംസിച്ചു. ബൈബിള്‍ അപ്പസ്‌തോലേറ്റ് ഡയറക്ടര്‍ ഫാ. ജോജു കോക്കാട്ട് ഏവര്‍ക്കും സ്വാഗതം ആശംസിച്ചു. 134 ഇടവകകളില്‍ നിന്നു 7 സ്റ്റേജുകളിലായി 1250 വിദ്യാര്‍ത്ഥികള്‍ വിവിധ കലാപരിപാടികളില്‍ തങ്ങളുടെ മികവ് തെളിയിച്ചു.

പാരമ്പര്യത്തിന്റെ കാഹളം മുഴക്കികൊണ്ട് 32 മാര്‍ഗ്ഗം കളികളും വചനദൂത് പകര്‍ന്ന് 42 തെരുവുനാടകങ്ങളും അരങ്ങുണര്‍ത്തി. വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി ആശംസകളര്‍പ്പിച്ചു. ജനറല്‍ കണ്‍വീനര്‍ ഫാ. ജോമിന്‍ ചെരടായി ഏവര്‍ക്കും നന്ദി പറഞ്ഞു. സഹൃദയ അഡ്വാന്‍സ്ഡ് സ്റ്റഡീസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഷാജു ചിറയത്ത്,ഫാ. ഡേവിസ് ചെങ്ങിനിയാടന്‍, ഫൊറോന മതബോധന ഡയറക്‌ടേഴ്‌സ്, ബൈബിള്‍ അപ്പസ്‌തോലേറ്റ് സെക്രട്ടറി സിസ്റ്റര്‍ എസ്‌തേര്‍ സിഎസ്‌സി, ആനിമേറ്റേഴ്‌സ്, മാതാപിതാക്കള്‍ എന്നിവര്‍ സന്നിഹിതരായി.