ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവത്തിൽ നാഷ്ണൽ സ്കൂൾ ഓവറോൾ ചാമ്പ്യൻമാർനാല് ദിവസങ്ങളിലായി ഇരിങ്ങാലക്കുട എസ് എൻ സ്കൂളിലും ലിസ്യൂ സ്കൂളിലുമായി നടന്ന് വന്നിരുന്ന ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം സമാപിച്ചു.

690 പോയന്റോടെ ഇരിങ്ങാലക്കുട നാഷ്ണൽ ഹയർ സെക്കന്ററി സ്കൂൾ ഓവറോൾ ചാമ്പ്യൻമാരായി.

584 പോയന്റോടെ ശ്രീകൃഷ്ണ എച്ച് എസ് ആനന്ദപുരം രണ്ടാം സ്ഥാനം കരസ്ഥമാക്കി.

555 പോയന്റോടെ എടത്തിരിഞ്ഞി ഹയർസെക്കന്ററി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

എൽ പി വിഭാഗത്തിൽ ലിറ്റിൽ ഫ്ളവർ സ്കൂൾ 65 പോയന്റോടെ ഓവറോൾ നേടി , യു.പി വിഭാഗത്തിൽ 80 പോയന്റോടെ ഡോൺ ബോസ്ക്കോ ഇരിങ്ങാലക്കുട ഓവറോൾ നേടി.യു.പി സംസ്കൃതോത്സവത്തിൽ ശ്രീകൃഷ്ണ ആനന്ദപുരം ഒന്നാമത് എത്തി. ഹൈസ്കൂൾ സംസ്കൃതോത്സവത്തിൽ നാഷ്ണൽ ഒന്നമതായി. അറബിക് കലോത്സവത്തിൽ സെന്റ് ജോസഫ് കരുവന്നൂരും എൽ പി വിഭാഗത്തിലും ജിയുപിഎസ് വെള്ളാങ്ങല്ലൂരും ഹൈസ്കൂൾ വിഭാഗത്തിൽ ബീ വി എം എച്ച് എസ് കൽപറമ്പും ഒന്നാമത് എത്തി.

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കോമഡി സ്റ്റാർ ഫ്രെയിം സൂര്യ സജു വിശിഷ്ടാത്ഥിയായിരുന്നു.