സോഷ്യൽ മീഡിയ വഴി മൂന്ന് വർഷം മുൻപ് കാണാതായ എസ്‌.എസ്‌.എൽ.സി സർട്ടിഫിക്കറ്റ് തിരികെ ലഭിച്ചു.ഇരിങ്ങാലക്കുട: പൊറത്തിശ്ശേരി ചക്കുങ്ങൽ റോഡ് ഭാഗത്ത് താമസിക്കുന്ന ഉണ്ണികൃഷ്ണൻ മാഷുടെ സഹോദരി ഗീതയുടെ മൂന്ന് വർഷം മുൻപ് നഷ്ടപ്പെട്ട എസ്‌. എസ്‌. എൽ. സി. ബുക്ക്‌  സോഷ്യൽ മീഡീയയയിലൂടെ തിരിച്ച് കിട്ടി.

സോഷ്യൽ മീഡീയയിൽ നിറ സാന്നിദ്ധ്യമായ ജയദേവൻ രാമൻകുളത്തിന്റെ എഫ്. ബി. പോസ്റ്റാണ്  സർട്ടിഫിക്കറ്റ് തിരിച്ച് ലഭിക്കാൻ നിമിത്തമായത് അദ്ദേഹത്തിന്റെ സുഹ്രത്ത് അരുണിന്റെ നിർദേശാനുസരണം അദേഹം ഇത് എഫ്യി. ബി യിൽ പോസ്റ്റ് ചെയ്യുകയായിരുന്നു കൊടകരയിലെ ഒരു ഫോട്ടോസ്റ്റാറ്റ് കടയിലാണ് ഗീത  യുടെ സർട്ടിഫീക്കറ്റ് വർഷങ്ങളായി ഉടമസ്ഥനെ അറിയാതെ ഇരുന്നത് പ്രസ്തുത വിവരം ജയദേവൻ രാമൻകുളത്ത് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയുണ്ടായി ഇത് കാണാനിടയായ ഗീതയുടെ സഹോദരൻ ഉണ്ണി ജയദേവനുമായി ബന്ധപ്പെടുകയും ചെയ്തു. അങ്ങനെയാണ് | അദ്ദേഹത്തിന്റെ സഹോദരിയുടെ വർഷങ്ങൾക്ക് മുൻപ് നഷ്ട്പ്പെട്ട സർട്ടിഫീക്കറ്റ് തിരികെ ലഭിച്ചത് .