ചിനാലിയ മൂർക്കനാട് ജേതാക്കളായിഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവത്തിന്റെ ഭാഗമായി ക്രെസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ചിനാലിയ മൂർക്കനാട് ജേതാക്കളായി, ഫിനിക്സ് കാട്ടുങ്ങച്ചിറയും ചിനാലിയ മൂർക്കനാട് തമ്മിലായിരുന്നു ഫൈനൽ മത്സരം.

ഗോൾരഹിത സമനിലയിൽ കളി പിരിയേണ്ടിവന്നതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ചിനാലിയ മൂർക്കനാട് ജേതാക്കളായത്