മുരിയാട് പഞ്ചായത്തിൽ തെരുവ് നായ പ്രശ്നം രൂക്ഷം കോൺഗ്രസ്സ് ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് അടിയന്തിര നോട്ടിസ് നൽകി

 

 

മുരിയാട് :പഞ്ചായത്തിൽ തെരുവ് നായ ശല്യം രൂക്ഷമായ സ്ഥിതിക്ക് അടിയന്തിര നടപടി എടുക്കണമെന്നും ജനങ്ങളുടെ ജീവന് ഭീക്ഷണിയായി വിദ്യാർത്ഥികൾക്ക് സ്ക്കൂളില്ലേക്ക് ധൈര്യത്തോടെ വഴി നടക്കാൻ സാധികാത്ത സ്ഥിതിയുമായി,  എല്ലാവർഷവും തെരുവ് പട്ടികളെ വന്ധീകരിക്കാനും, പുനരധിവസിപ്പിക്കാനും വാർഷിക പാദ്ധതിയിൽ തുക വകയിരുത്തുകയും ചെയ്യുന്നുണ്ട്. എന്നിട്ടും ഇവിടെ തെരുവ് പട്ടികൾ പതിന്മടങ്ങ് വർധിച്ച് വരുന്നത് ആശങ്ക പരത്തുന്നു.

ജനങ്ങൾക്കും കുട്ടികൾക്കും ജീവന് ഭീക്ഷണിയാകുന്ന  ഈ അവസരത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡന്റുമാരായ സുബ്രമണ്യൻ തേറാട്ടിൽ, തോമസ് തൊകലത്ത്, അഡ്വ.ലിജോ ജോർജ്ജ്, മുരളി മഠത്തിൽ, കെ മുരളിധരൻ, മണ്ഡലം സെക്രട്ടറിമാരായ കെ കെ വിശ്വനാഥൻ, സന്ദാനന്ദൻ കൊളത്താപ്പിള്ളി,ലിജോ മഞ്ഞളി, ഹരിദാസ് ആനന്ദപുരം, കമ്മിറ്റി അംഗങ്ങളായ നന്ദനൻമൂലക്കാട്ടിൽ,സുരേഷ് ബാബു നാരാട്ടിൽ, ദാസൻ ചെമ്പാലി പറമ്പിൽ, ഉണ്ണികൃഷ്ണൻ എം കെ എന്നിവർ അടിയന്തിര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു.