മെഗാ തൊഴിൽ മേളഎടതിരിഞ്ഞി : മഹാത്മാ സാംസ്‌കാരിക സംഘം എടതിരിഞ്ഞി യുടെ നേതൃത്വത്തിൽ കരിയർ ലൈഫ് സൊല്യൂഷൻസിന്റെ സഹകരണത്തോടെ 2000 ൽ പരം തൊഴിലവസരങ്ങളുമായി എടതിരിഞ്ഞി HDP സമാജം സ്കൂളിൽ വെച്ച് ഈ വരുന്ന നവംബർ 9 തിയതി ശനിയാഴ്ച രാവിലെ 10 മണിമുതൽ വൈകീട്ട് 4 മണിവരെ മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു.

കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങൾ പങ്കെടുക്കുന്ന ഈ മെഗാ ജോബ് ഫെയ്‌റിലേക്കു തൊഴിൽ അന്വേഷകരായ എല്ലാ യുവതി യുവാക്കളെയും സ്വാഗതം ചെയ്യുന്നു.

employerlive.com ൽ 2019 സെപ്റ്റംബർ 30 വരെ ഓൺലൈൻ ആയി രെജിസ്റ്റർ ചെയ്ത മുഴുവൻ ഉദ്യോഗാർത്ഥികൾക്കും സൗജന്യമായും പുതിയതായി പങ്കെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കും ഒറ്റ തവണ 250 രൂപ രെജിസ്ട്രേഷൻ ഫീസ്‌ ഈടാക്കുന്നതാണ്..

കൂടുതൽ വിവരങ്ങൾക്ക് 9072727242 or 9072508508 or 95397 87055