ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി

 

ഇരിങ്ങാലക്കുട: 32- ാമത് ഇരിങ്ങാലക്കുട ഉപജില്ലാ സ്കൂൾ കലോത്സവത്തിന് തുടക്കമായി. എ.ഇ.ഒ അബ്ദുൾ റസാക്ക് ഇ. പതാക ഉയർത്തി. ഇരിങ്ങാലക്കുട നഗരസഭ വിദ്യാഭ്യാസ സ്റ്റാൻന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബിജു ലാസർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.കെ. ഉദയപ്രകാശ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ മേള പ്രമാണി പെരുവനം കുട്ടൻ മാരാർ മുഖ്യ അതിഥിയായി.

എസ് എൻ സ്കൂളിന്റെ സ്ഥാപകനായ സി.ആർ.കേശവൻ വൈദ്യരുടെ അനുസ്മരണ ദിനമായ ഇന്ന് സ്കൂളുകളുടെ കറസ്പോണ്ടൻറ് മാനേജരായ പി. കെ.ഭരതൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തി.സ്കൂൾ മാനേജരായ ഡോ. സി കെ രവി, ഇരിങ്ങാലക്കുട നഗരസഭ ആരോഗ്യ സ്റ്റാൻ സ്റ്റിങ്ങ് കമ്മിറ്റി ചെയർമാൻ അബ്ദുൾ ബഷീർ, കൗൺസിലർ ഈ രമേഷ് വാര്യർ, പി ടി എ പ്രസിഡണ്ട് രാജ് കുമാർ. എം, എസ്.എച്ച് എം ഫോറം കൺവീനർ റാണി ജോൺ, ലിസ്യു യു.പി.എസ്.എച്ച്.എം സിസ്റ്റർ പ്രിയ എന്നിവർ ആശംസകൾ അർപ്പിച്ചു.

എ ഇ ഒ ശ്രീ.അബ്ദുൾ റസാക്ക് ചടങ്ങിൽ സ്വാഗതവും. കലോത്സവം ജനറൽ കൺവീനർ കെ.ജി.സുനിത നന്ദിയും പറഞ്ഞു.