വൻ കള്ളനോട്ട് ശേഖരം പിടിയിൽ!

 

ഇരിങ്ങാലക്കുട :അന്തിക്കാട് സ്റ്റേഷൻ പരിധിയിൽ നിന്നും അരക്കോടി രൂപയുടെ കള്ളനോട്ട് പിടിക്കൂടി. ഇരിങ്ങാലക്കുട റുറൽ SP വിജയകുമാറിന്റെ നിർദ്ദേശാനുസരണം അന്തിക്കാട് മേഖലയിൽ പോലീസ് വിരിച്ച വലയിൽ കുടുങ്ങിയത് വൻ കള്ളനോട്ട് സംഘം! രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് കള്ളനോട്ടുമായി സംഘം പിടിയിലായത്.

ചാവക്കാട് എടക്കഴിയൂർ എറച്ചാം വീട്ടിൽ ഇബ്രാഹിം മകൻ നിസാർ 42 വയസ്,
ചാവക്കാട് എടക്കഴിയൂർ കണ്ണംകിലകത്ത് പരീക്കുട്ടി മകൻ ജവാഹിർ 47 വയസ് എന്നിവരാണ് പോലീസ് പിടിയിലായത്.

SI മുഹമദ് റാഫി, ASI ഗോപി , CPO ഷഫീർ ബാബു, ജോബ്, അനൂപ് ലാലൻ , ജീവൻ, സൂരജ്, മാനുവൽ എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നത്