അശരണയായ വയോധികക്ക് തുണയായി പിങ്ക് പോലീസ്

 

ഇരിങ്ങാലക്കുട :ഡി വൈ എസ് പി ഫെയ്മസ് വർഗീസീന്റെ കീഴിൽ സ്ത്രീകളുടേയും , കുട്ടികളുടേയും സുരക്ഷക്കായി പ്രവർത്തിക്കുന്ന ഇരിങ്ങാലക്കുട സബ് ഡിവിഷൻ പിങ്ക് പട്രോൾ ടീം പട്രോളിങ്ങ് ഡ്യൂട്ടിക്കിടെ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ വേളൂക്കര പഞ്ചായത്ത് 5 ാം വാർഡിലെ ആക്ലിപറമ്പിൽ കറപ്പൻ മകൾ ശാന്ത (75 വയസ്) എന്ന സ്ത്രീ ബന്ധുക്കളാരും സംരക്ഷിക്കാനില്ലാതെ ചികിത്സയിലുണ്ട് എന്ന് പല്ലൂർ ഭാഗത്തെ സന്നദ്ധ പ്രവർത്തകരായ മുരളി, ഷാജു , ജോർജ്ജ് എന്നിവരിൽ നിന്ന് അറിഞ്ഞതിനെ തുടർന്ന്, ഒരാഴ്ച പിങ്ക് പോലീസ് ടീം അവർക്കു ആശുപത്രിയിൽ വേണ്ട സഹായങ്ങൾ ചെയ്തു കൊടുത്തു.

ഇന്ന് 6.11.19 തിയ്യതി ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ്ജ് ചെയ്തതിനെ തുടർന്ന് ആളൂർ പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ സുശാന്ത് കെ എസ് , സി പി o അജേഷ് , വുമൺ സി പി ഒ പ്രസീത, ബിന്ദു , ജിഷ, സീമ, വേളൂക്കര പഞ്ചായത്ത് മെമ്പർ വിനയൻ , സന്നദ്ധ പ്രവർത്തകർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ സുരക്ഷിതമായി താമസിക്കുന്നതിന് ഇരിങ്ങാലക്കുട ശാന്തി സദനത്തിൽ ഇടമൊരുക്കുകയും ചെയ്തു.