കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ എസ് എൻ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ക്രിസ്റ്റോ ജോൺസൺ, ഫാത്തിമ കെ. എ, സജ്‌ന കെ ജെ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി.ഇരിങ്ങാലക്കുട :2019 നവംബർ 3,4,5 തീയ്യതികളിലായി കുന്നംകുളത്ത് നടന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിൽ എസ് എൻ ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥികളായ ക്രിസ്റ്റോ ജോൺസൺ, ഫാത്തിമ കെ. എ, സജ്‌ന കെ ജെ എന്നിവർ എ ഗ്രേഡ് കരസ്ഥമാക്കി.

ക്രിസ്റ്റോ ജോൺസണും ഫാത്തിമയും സയൻസ് ഇംപ്രൊവൈസ്ഡ് എക്സ്പിരിമെന്റ് വിഭാഗത്തിൽ പ്രകാശത്തിന്റെ സവിശേഷതകളെക്കുറിച്ചുള്ള ലഘു പരീക്ഷണങ്ങളാണ് പ്രദർശിപ്പിച്ചത്.

പ്രവർത്തി പരിചയ മേളയിൽ ബഡിങ്,ലെയറിങ്, ഗ്രാഫ്റ്റിങ് എന്ന ഇനത്തിലാണ് സജ്ന ‘എ’ ഗ്രേഡ് കരസ്ഥമാക്കിയത്.