ആദിവാസികൾക്ക് ജില്ലാ നിയമ സേവന അതോറിറ്റിയും മറ്റു വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നടത്തി കൊടുക്കുന്നതിനായി അദാലത്ത് നടത്തുന്നുചാലക്കുടി :മലക്കപ്പാറ, അതിരപ്പിള്ളി,  വാഴച്ചാൽ, പെരിങ്ങൽകുത്ത് മേഖലകളിലെ ആദിവാസികൾക്ക് ജില്ലാ നിയമ സേവന അതോറിറ്റിയും മറ്റു വിവിധ സർക്കാർ വകുപ്പുകളും ചേർന്ന് അവരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞു നടത്തി കൊടുക്കുന്നതിനായി ഒരു അദാലത്ത് നവംബർ-30, ഡിസംബർ-1 എന്നീ തീയതികളിൽ മലക്കപ്പാറ,  അതിരപ്പിള്ളി മേഖലകളിൽ  വച്ച് നടത്തുന്നു. അതിന്റെ മുന്നോടിയായി 6-11-2019 ചാലക്കുടി റസ്റ്റ് ഹൗസിൽ വെച്ച് ഒരു അവലോകനയോഗം ഡിസ്ട്രിക്ട് സെക്ഷൻ ജഡ്ജി സോഫിയ തോമസിന്റെ  അധ്യക്ഷതയിൽ നടന്നു.

അഡീഷണൽ ജില്ലാ ജഡ്ജി, ടി എൽ എസ് സി മുകുന്ദപുരം ചെയർമാനായ രാജീവ് എ.എസ് തുടങ്ങി ഇരിങ്ങാലക്കുടയിലെ എല്ലാ ജുഡീഷ്യൽ ഓഫീസർമാരും  ബാർ അസോസിയേഷൻ തുടങ്ങി വിവിധ സർക്കാർ വകുപ്പുകളിലേയും ഉദ്യോഗസ്ഥർ പങ്കെടുത്തു.ഈ പരിപാടി വിജയകരമാക്കാൻ എല്ലാവരും കൂട്ടായി പരിശ്രമിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു