മുരിയാട് കൃഷിഭവൻ ജനകീയാസൂത്രണം പദ്ധതി പ്രകാരമുള്ള ശീത കാല പച്ചക്കറി തൈകളുടെ വിതരണോൽഘാടനം നടന്നു

 

മുരിയാട് :കൃഷിഭവൻ ജനകീയാസൂത്രണം പദ്ധതി പ്രകാരമുള്ള ശീത കാല പച്ചക്കറി തൈകൾ കബേജ് ,കോളിഫ്ലവർ ,തക്കാളി ,മുള്ളങ്കി മുതലായവയുടെ വിതരണോൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നിർവഹിച്ചു.

വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അജിത രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ടി വി വൽസൻ, കൃഷി ആപ്പിസർ രാധിക കെ യു ,കൃഷി അസ്സിസ്റ്റന്റ് മാരായ ഷൈനി വി എ, മായ കെ.കെ, ജിനി ടി എന്നിവർ പ്രസംഗിച്ചു