വെസ്റ്റാ ശിശുദിനാഘോഷം ഈ  മാസം 12,13,14 തീയ്യതികളിൽ

 

ഇരിങ്ങാലക്കുട: കെ.എസ് പാർക്കിന്റെ  ഇരുപതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരവും ശിശുദിനാഘോഷവും നവംബർ 12, 13,14 തീയതികളിൽ കെ.എസ് പാർക്കിൽ സംഘടിപ്പിക്കുന്നു.

നവംബർ പന്ത്രണ്ടാം  തിയ്യതി ചൊവ്വാഴ്ച രാവിലെ 10. 00-ന്   കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ്ങ്  ഡയറക്ടർ എ.പി. ജോർജ്ജ്  ചിത്രരചനാ  മത്സരം ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 10. 30 മുതൽ 11.30 വരെ യു.പി വിഭാഗം ചിത്രരചനാ മത്സരവും,  12.00 മുതൽ 01.00 വരെ എൽ.പി വിഭാഗം ചിത്രരചനാ മത്സരവും,  ഉച്ചതിരിഞ്ഞ് 2 മുതൽ 3 വരെ എൽ.പി വിഭാഗം  സംഘഗാനവും,  3 മുതൽ 4 വരെ യു.പി വിഭാഗം സംഘഗാനവും 4 മുതൽ 5 വരെ ഹൈസ്കൂൾ വിഭാഗം സംഘഗാനവും,  തുടർന്ന് 5 മുതൽ 6 വരെ  എൽ.പി. വിഭാഗം ലളിതഗാന മത്സരവും,  6 മുതൽ 7 വരെ യു.പി വിഭാഗം ലളിതഗാന മത്സരവും,  7 മുതൽ ഹൈസ്കൂൾ വിഭാഗം ലളിതഗാന മത്സരവും നടക്കും.

നവംബർ പതിമൂന്നാം തീയതി ബുധനാഴ്ച രാവിലെ 10 മുതൽ 12 വരെ ഹൈസ്കൂൾ വിഭാഗം ചിത്രരചനാ മത്സരവും, ഉച്ചതിരിഞ്ഞ്  രണ്ടു മുതൽ മൂന്നു വരെ എൽ.പി. വിഭാഗം സിങ്കിൾ ഡാൻസ് (നാടോടിനൃത്തം) മത്സരവും,  മൂന്നു മുതൽ നാലു വരെ യുപി വിഭാഗം സിങ്കിൾ ഡാൻസ് (നാടോടിനൃത്തം) മത്സരവും,  നാലു മുതൽ അഞ്ചു വരെ ഹൈസ്കൂൾ വിഭാഗം സിങ്കിൾ ഡാൻസ് (നാടോടിനൃത്തം) മത്സരവും,  തുടർന്ന് എൽ.പി, യു.പി,  ഹൈസ്കൂൾ, വിഭാഗങ്ങളുടെ  ഗ്രൂപ്പ് ഡാൻസ് മത്സരവും,  വൈകിട്ട് ഏഴ്  മുതൽ ഗ്രൂപ്പ് ഡാൻസ്  സിനിമാറ്റിക് ഡാൻസ് മത്സരവും നടക്കും.

ശിശുദിനമായ നവംബർ പതിനാലാം  തീയ്യതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് നഴ്സറി,  എൽ.കെ.ജി,  യു.കെ.ജി. വിഭാഗം ചിത്രരചനാ മത്സരവും,  11 മുതൽ എൽ.കെ.ജി,  യു.കെ.ജി വിഭാഗം ആക്ഷൻ സോങ്ങ്  മത്സരവും തുടർന്ന് ഉച്ചകഴിഞ്ഞ് 3 30 ന് ഫൈനൽ മത്സരവും നടക്കും.സ്റ്റേജ്  നമ്പർ രണ്ടിൽ  (വെസ്റ്റാ  ഐസ്ക്രീം പാർലർ) ഉച്ച തിരിഞ്ഞ്  രണ്ടു മുതൽ  വെസ്റ്റാ ബേബി പ്രിൻസ് ആന്റ്  പ്രിൻസസ് പ്രാഥമിക മത്സരവും 4.30ന് കെ.എസ്. പാർക്കിൽ ഫൈനൽ മത്സരവും നടക്കും.

വൈകിട്ട് ആറിന് കെ.എസ്.പാർക്കിൽ, കെ.എസ്.ഇ.ലിമിറ്റഡ് മാനേജിങ്ങ്  ഡയറക്ടർ എ. പി ജോർജ്ജിന്റെ  അദ്ധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനം റവ.  ഫാ. ഡോ. ജോർജ്ജ്,  സി.എം.ഐ (ജ്യോതി എൻജിനീയറിങ് കോളേജ് ഉദ്ഘാടനം ചെയ്യും. തഥവസരത്തിൽ വിജയികൾക്കുള്ള  സമ്മാനദാനവും നടക്കും. പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ജനറൽ കൺവീനർ വെസ്റ്റാ ഫെസ്റ്റ് കെ.എസ്.ഇ. ലിമിറ്റഡ്,  ഇരിങ്ങാലക്കുട എന്നീ വിലാസത്തിലോ,  0480-2825476, 2825576, 2826676 എന്നീ  നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്