കരുതലിനൊരു കൈത്താങ് – ഫുഡ് ഫെസ്റ്റ് 2019 പുല്ലൂർ സേക്രട്ട് ഹാർട്ട് ഹോസ്പിറ്റലിൽ

 

 

പുല്ലൂർ :സേക്രഡ് ഹാർട്ട് മിഷൻ ഹോസ്പിറ്റലിൽ  ഡയാലിസിസ് രോഗികൾക്ക് കൈത്താങ്ങാകാൻ ഒരുക്കിയ ഫുഡ് ഫെസ്റ്റ് 2019-ന്റെ  ഔദ്യോഗിക ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് വാർഡ് മെമ്പർ തോമസ് തൊകലത്ത്  നിർവഹിച്ചു.

ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ ഫ്ലോറി സി എസ് എസ് , ഹോസ്പിറ്റൽ മാനേജർ ഓപ്പറേഷൻസ് ആൻജോ ജോസ്, ജിൻസി എന്നിവർ സംസാരിച്ചു.   നവംബർ 4, 5 (തിങ്കൾ, ചൊവ്വ) തീയതികളിൽ രാവിലെ ഒമ്പതുമണിമുതൽ ഹോസ്പിറ്റൽ അങ്കണത്തിൽ ആശുപത്രി ജീവനക്കാരുടെ നേതൃത്വത്തിൽ സ്വാദിഷ്ഠമായ  ഭക്ഷണം തയ്യാറാക്കുന്നു.

കൊതിയൂറും വിഭവങ്ങൾ ആസ്വദിക്കുന്നതോടൊപ്പം കരുതലിനൊരു കൈത്താങ്ങാകാൻ  പുല്ലൂർ സേക്രഡ്ഹാർട്ട്  മിഷൻ ഹോസ്പിറ്റൽ അവസരമൊരുക്കുന്നു.